ഒറ്റനോട്ടത്തിന്റെ ആഴം
- Sreekumar

- Feb 14
- 4 min read
Updated: Feb 15

കൊച്ചി ഒരിക്കലും മൗനമായിരുന്നിട്ടില്ല. കടൽക്കാറ്റിന് പോലും അവിടെ ശബ്ദമുണ്ട്. ഫോർട്ട് കൊച്ചിയിലെ കഫേകളിൽ വിദേശഭാഷകൾ കലരുന്നു, ബോട്ട് ജെട്ടിയിലെ മുഴക്കമുള്ള ശബ്ദങ്ങൾ, കടലോരമണലിൽ പന്തടിക്കുന്ന കുട്ടികളുടെ ആഹ്ലാദ തിരമാലകളുടെ വേലിയേറ്റം, വൈകുന്നേരങ്ങളിൽ തെരുവുകളിൽ മിന്നിനിറയുന്ന ചെറിയ എൽ.ഇ.ഡി. വിളക്കുകളുടെ നിര, രാത്രികളിൽ നനഞ്ഞ റോഡുകളിൽ വാഹനങ്ങൾ കഥകൾ പറഞ്ഞുകൊണ്ടോടുന്നു.
പുതുമയും പഴമയും നിറഞ്ഞ ഈ നഗരം ഒരിക്കലും അയാളെപോലെ നിശ്ശബ്ദമാകാറില്ല. അപ്പോൾ മാധവ് എങ്ങനെയാണ് ഇവിടെ നിശ്ശബ്ദനായി ജീവിച്ചത്?
എഴുപത്തിനാലിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ, പക്ഷേ, ഉള്ളിൽ എന്നും ചെറുപ്പമായിരുന്നിരിക്കണം അയാൾ.
മുൻ കോളേജ് അധ്യാപകൻ. ഭാര്യ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. മക്കൾ വിദേശത്ത്. അവരുടെ തിരക്കിൽ, അവരെ തിരക്കി അയാൾ ചെന്നിട്ടില്ല.
അവരായാലും അയാളെ അന്വേഷിച്ചിട്ടില്ല.
വീട്ടിലെ മുറികൾ ശൂന്യമല്ല. പുസ്തകങ്ങൾ നിറഞ്ഞിരിക്കുന്നു.
നിറമൊഴുകിയ കാൻവാസുകൾ ചുമരുകളിലേക്ക് ചാരിക്കിടക്കുന്നു.
പൂർത്തിയാകാതെ പോയ ചില കാൻവാസുകൾ ഇനിയും ജനിക്കാനുള്ള ഒരു ഹൃദയതാളത്തിന് കാതോർത്തു നിൽക്കുന്നു.
അവന്റെ ചിത്രങ്ങളിൽ മനുഷ്യരുടെ മുഖങ്ങൾ അപൂർവമാണ്. അവിടെയെല്ലാം അവൻ ആരെയോ തേടിയിരുന്നുവോ?
ജാലകങ്ങൾ, മഴ,ഒറ്റ കസേര,തുറന്ന പുസ്തകങ്ങൾ.
ഒരിടവേളയിൽ ഒരു സ്ത്രീയുടെ നിഴൽ മാത്രം കാണുന്ന ഒരു സിലൗറ്റ്.
മനുഷ്യരുടെ നടുവിലേക്ക് അവൻ തിരിച്ചുവരുന്ന ഒരേയൊരു ഇടം മാത്രം: ഫോർട്ട് കൊച്ചിയിലെ പഴയ ഒരു കൊളോണിയൽ കെട്ടിടത്തിന്റെ മേൽനിലയിൽ പ്രവർത്തിക്കുന്ന ഒരു വലിയ കല–സാഹിത്യ വേദിയായ “അനുഭവം.”
150-ലേറെ പേർക്ക് ഇരിക്കാവുന്ന ഹാൾ. വിദ്യാർത്ഥികൾ, കവികൾ, ചിത്രകാരൻമാർ, മാധ്യമപ്രവർത്തകർ. മൊബൈൽ ക്യാമറകൾ സ്ഥിരമായി ഉയർന്നു നിൽക്കുന്നിടം.
പക്ഷേ, മാധവ് എപ്പോഴും പിന്നിലെ അവസാന റോയിലെ ഒരേയൊരു കോർണർ സീറ്റിൽ മാത്രം. അയാൾ സ്പോട്ട് ലൈറ്റിലേക്ക് നോക്കാറില്ല. മനുഷ്യരെ വായിക്കുകയാണ് ചെയ്യുന്നത്.
മഴ പെയ്തൊഴിഞ്ഞ ഒരു ഞായറാഴ്ച.
ഫോർട്ട് കൊച്ചിയിലെ കല്ലുപാകിയ നിലത്തിൽ വൈകുന്നേരത്തിന്റെ ചുവപ്പ് കലർന്ന വെളിച്ചം ഒഴുകിയകന്ന മഴവെള്ളത്തിന്റെ പാതിയിൽ വിറച്ചുനിന്നു.
വിഷയം : “കവി അയ്യപ്പൻ പറയാതിരുന്ന പ്രണയങ്ങളും ഏകാന്തതയുടെ രാഷ്ട്രീയവും.”
ഹാൾ നിറഞ്ഞു.
കവിതാ വ്‌ളോഗർമാർ.
വിദ്യാർത്ഥികൾ.
മാധ്യമപ്രവർത്തകർ.
ചുരുങ്ങിയ ഇടത്ത് നൂറിൽ അധികം ശ്വാസങ്ങൾ.
മാധവ് പതിവുപോലെ, പിന്നിലെ കോണിലെ ഒഴിവുകസേരയിലേയ്ക്ക് തോളിലിരുന്ന ഭാരം ഇറക്കിവച്ച് ഇരുന്നു.
അപ്പോഴാണ് വാതിൽ തുറന്ന് അവൾ അകത്തുവന്നത്.
പച്ചനിറമുള്ള സാരി. തോളിലേക്ക് വീണ മുടി.
കണ്ണുകളിൽ ക്ഷീണത്തിന്റെ ഒരു നിഴൽ,
അതിന്റെ അടിയിൽ ഉറങ്ങുന്ന ഒരു കുഞ്ഞുവെളിച്ചം.
മീര.
അവൾ സീറ്റ് അന്വേഷിച്ച് ആളുകൾക്കിടയിൽ അല്പം ശങ്കിച്ചു നിന്നു, അവളുടെ കണ്ണുകൾ ഹാളിനകത്ത് ആരെയോ തിരയുന്നതുപോലെ ഒരു പൂർണ്ണവട്ടം ചുറ്റിപ്പോയി.
അതേ നിമിഷം പിന്നിലെ ഇരുട്ടിൽ നിന്ന് മാധവിന്റെ കണ്ണുകളും അവളെ തേടിയെത്തി.
അകലങ്ങളിൽ രണ്ടുപേരും ഒരേസമയം തമ്മിൽ കണ്ടെത്തിയ പോലെ.
ആദ്യ നോട്ടം, ഒരു സെക്കന്റ്,ശ്വാസം നിശ്ചലമായൊരു നിമിഷം.
അവൾ ചെറുതായി ചിരിച്ചു.
അവനും.
ആ ചെറിയ പുഞ്ചിരി ഒരു കടലോളം ആഴമുള്ള സൗഹൃദത്തിന്റെ തിരയിളക്കം പോലെയായിരുന്നു.
അവൾക്കും അറിയുമായിരുന്നില്ല അവൾ ഇപ്പോൾ തന്നെ ആരുടെയോ മൗനത്തിനുള്ളിൽ ജീവിക്കാൻ തുടങ്ങിയെന്ന്.
കവിത വായിച്ചു.
ഹാളിൽ പൂർണ്ണ നിശ്ശബ്ദത.
മാധവ് പതുക്കെ പറഞ്ഞു:
“അയ്യപ്പനിൽ പ്രണയംഒരു പ്രഖ്യാപനം അല്ല.അത് ഒരിക്കൽ ശ്വസിക്കാൻ മറന്നുപോയമനുഷ്യന്റെശ്വാസം പോലെയാണ്.”
മീര പ്രതികരിച്ചു:
“പറയാൻ പറ്റാത്ത പ്രണയങ്ങളാണ്, സാർ… നമ്മളെ കൂടുതൽ പിടിച്ചു നിർത്തുന്നത്.”
അവരുടെ കണ്ണുകൾ വീണ്ടും കണ്ടുമുട്ടി.
ആ ദിവസം മുതൽ അവർ രണ്ടുപേരും“അനുഭവം” വേദിയിലെ സ്ഥിരം സാന്നിധ്യമായി.
ഒരിടവേളയിൽ അവർ സംസാരിക്കും.
പക്ഷേ, അതൊരിക്കലും സ്വകാര്യ സംഭാഷണം ആയിരുന്നില്ല.
അവൾ അവനെ “സാർ” എന്ന് വിളിച്ചു.
അവൻ അവളെ ഒരിക്കലും പേരിട്ട് വിളിച്ചില്ല.
എങ്കിലും ഇരുവരും അറിഞ്ഞിരുന്നു, അതൊരു വിരസമായ സൗഹൃദം മാത്രമായിരുന്നില്ലന്ന്.
നിവേദിതയെക്കുറിച്ച് മീര പറഞ്ഞു:
“അവളുടെ കവിതയിൽ സ്ത്രീയുടെ ഒറ്റപ്പെടൽ വളരെ മൃദുവായി, പക്ഷേ ആഴത്തിൽ നമ്മളുടെ ഉള്ളറകളെ മുറിപ്പെടുത്തുന്നു.”
മാധവ് ചുള്ളിക്കാടിനെക്കുറിച്ച് പറഞ്ഞു:
“അവിടെ പ്രണയം റൊമാൻ്റിക്ക് അല്ല. അത് ജീവിതത്തിന്റെ സർവൈവൽ ആണ്.”
ഒ.വി. വിജയനെക്കുറിച്ച് ഒരു ദിവസം മാധവ് പതുക്കെ പറഞ്ഞു :
“ഖസാക്ക് നമ്മളെ പഠിപ്പിക്കുന്നത് പ്രണയം കിട്ടിയാലും മനുഷ്യൻ തനിച്ചാകാമെന്ന സത്യം.”
മീര മനസ്സിലാക്കി, അവൻ തന്റെ ജീവിതം തന്നെ അവൾക്ക് വായിച്ചു കൊടുക്കുകയാണ്.
മാസങ്ങൾക്കുശേഷം തിരുവനന്തപുരം, ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ…
ക്യൂ…ബാഡ്ജുകൾ,കോഫി കപ്പുകൾ,വിദേശ വിദ്യാർത്ഥികൾ…
വിമർശകർ ഉയർന്ന സ്വരത്തിൽ സിനിമകളെക്കുറിച്ച് വാദിക്കുന്നു.
“തൂവാനത്തുമ്പികൾ ” സിനിമ കണ്ടിറങ്ങിയ ആളുകൾ നിറഞ്ഞ വരാന്ത.
മീര സ്നാക്ക് കണ്ടറിന്റെ അരികിൽ ഒരാൾ നിൽക്കുന്നത് തിരിച്ചറിഞ്ഞു,മാധവ്.
“ക്ലാര റൊമാൻ്റിക്ക് ആണോ, സാർ?”
അവൾ ചോദിച്ചു.
“ക്ലാര മഴയാണ്,”
അവൻ പറഞ്ഞു.
മീര : “മഴ റൊമാൻ്റിക്ക് അല്ല…”
മഴ നമ്മളെ നനയ്ക്കും,ചിലപ്പോൾ പേമാരിയുംഅവസാനം പ്രളയവുമായി മാറും.
മാധവ് : നമ്മൾ നനഞ്ഞു എന്ന് മറ്റുള്ളവർ കാണണമെന്നില്ല.
പ്രണയവും നനുത്ത നനവാണ് പേമാരിയും പ്രളയവും നിറഞ്ഞത്.”
മറ്റൊരു ദിവസം “ഒരേ കടൽ” കണ്ടുകഴിഞ്ഞ് മഴയിൽ നടന്ന് പോകുമ്പോൾ അവൾ ചോദിച്ചു:
“ഇതിൽ ഒരു ശരിയായ പ്രണയം ഉണ്ടോ?”
“ഉണ്ട്,”
മാധവ് പറഞ്ഞു,
“പക്ഷേ, അത് പറയാൻ ആ കഥാപാത്രങ്ങൾക്ക് ധൈര്യം കിട്ടുന്നില്ല.”
അവളുടെ ഉള്ളിൽ ഒരു നിശ്വാസത്തിനോടുവിലെ മിഴിനോട്ടത്തിൽ അവൾ തന്നോടായി പറഞ്ഞു:
“നമുക്കും സംഭവിക്കുന്നത് അതുതന്നെയാണല്ലോ…”
കൊച്ചിയിലെ വലിയ ഔട്ട്ഡോർ ബുക്ക് ഫെസ്റ്റിവൽ. എൽ.ഇ.ഡി വിളക്കുകളുടെ തിളക്കം, മഴത്തുള്ളികൾ കവർന്നെടുക്കുന്ന സായാഹ്‌നം.
ഒരേ സ്റ്റാളിൽ,ഒരേ സമയം,ഒരേ പുസ്തകം:
“കോളറക്കാലത്തെ പ്രണയം”
“ഇതൊരു കാൽപ്പനിക പ്രണയം മാത്രമല്ലേ? റിയൽ വേൾഡിൽ പോസിബിൾ ആണോ?”
അവൾ ചോദിച്ചു.
“പോസിബിൾ ആണെന്ന് വിശ്വസിക്കുന്നവർക്ക് മാത്രം,”
അവൻ പറഞ്ഞു.
റൂമിദസ്തയേവ്സ്കിഅന്ന കരേനിനറോമിയോ ആൻ്റ് ജൂലിയറ്റ്
“എന്തുകൊണ്ടാണ് ഇതിഹാസ പ്രണയകഥകൾ എല്ലാം സങ്കടത്തിൽ അവസാനിക്കുന്നത്?”
അവൾ ചോദിച്ചു.
“കാരണം,”മാധവ് മന്ദമായി പറഞ്ഞു, “പ്രണയം അവസാനിക്കുന്നിടത്ത് വിരഹം തുടങ്ങുന്നു, അല്ലെങ്കിൽ , വിരഹമില്ലെങ്കിൽ പിന്നെ പ്രണയം എന്തിനാണ്?”
കൊച്ചിയിലെ ദർബാർ ഹാളിൽ നിറങ്ങൾ കഥപറയുന്ന ഒരു പകൽ. വെള്ള മതിലുകളിൽ സ്പോട്ട് ലൈറ്റുകളുടെ മങ്ങിയ വെളിച്ചം വീണിരുന്നു.
വിമർശകർ പരസ്പരം സിദ്ധാന്തങ്ങൾ നിരത്തി ചിത്രവധം നടത്തുന്നു.
നിശ്ശബ്ദമായ ആ വലിയ ചുമരുകളിൽ പടർന്ന നിറക്കൂട്ടുകൾ നോക്കി മീര നടന്നു…
ഒരു നിമിഷം , ഒരു ചിത്രം അവളുടെ ചിത്രവായനയുടെ ഉള്ളറകൾ തുറന്നു.
മഴ നനഞ്ഞ ജാലകം,ഒരു സ്ത്രീ. മുഖം വ്യക്തമല്ല.
കണ്ണുകളിൽ മാത്രം വെളിച്ചം.
അപ്പോൾ താഴെ കുറിച്ചത് അവൾ കണ്ടു:
“She doesn’t know she lives inside my silence.”
മീര മരവിച്ചുനിന്നു.
വലത്തേയറ്റത്ത്കോറി വച്ചിരുന്ന പേര് മാധവ്. അവൾ തിരിഞ്ഞു.
കുറച്ചകലത്തിൽ, തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് മാധവ്.
“ഇത്… ആരാണ്, സാർ?” അവൾ ചോദിച്ചു.
“ഇതിനും ഇന്നുവരെ പേര് കൊടുത്തിട്ടില്ല,”
അവൻ പറഞ്ഞു.
അവളുടെ ഉള്ളിൽ“ഇതിന് മീരയെന്ന പേരിട്ടോളൂ” എന്ന് പറയണമെന്ന് തോന്നി.
പക്ഷേ, അവൾ മിണ്ടിയില്ല.
ഫെസ്റ്റിവൽസ്,ബുക്സ്,സിനിമകൾ,സംവാദങ്ങൾ
എന്നാൽ, ഒരിക്കലും കാപ്പിക്കടയിലെ ഒരു സ്വകാര്യ കണ്ടുമുട്ടലിലേക്ക് അത് നീണ്ടില്ല. ഒരിക്കൽ പോലും സ്പർശനം ഇല്ല. കൺഫെഷൻസ് ഇല്ല.
അവൾ ബസ്സിൽ കയറുമ്പോൾ അവൻ കൈ ഉയർത്തും.
അവൾ വിൻഡോയിൽ നിന്ന് തിരിച്ച് ചിരിക്കും.
ഇതും പ്രണയമാണോ എന്ന് അവൾ പല രാത്രി സ്വയം ചോദിച്ചു.
പെട്ടെന്നൊരു ദിവസംമാധവ് വന്നില്ല.
ഒരാഴ്ചരണ്ടാഴ്ച…
ഇതുവരെ അവളുടെ കൈയിൽ അവന്റെ ഫോൺ നമ്പർ പോലും ഇല്ലായിരുന്നു.കാരണം അവരുടെ ബന്ധം തന്നെ നമ്പറുകൾക്ക് അതീതമായ മൗനമായിരുന്നു.
പലരോടും തിരക്കി.
ആർക്കും ഒരുത്തരവുമില്ല.
“അസുഖമാണോ?”
“എവിടെയെങ്കിലും പോയതാണോ?”
“ഇനിയൊരിക്കലും വരില്ലേ?”
അന്വേഷിച്ചു മടുത്തപ്പോൾ അവളുടെ ഉള്ളിൽ ഒരു നൊമ്പരപ്പിടച്ചിൽ പിടിമുറുക്കി.
പുസ്തകത്താളുകൾ മൗനസഞ്ചാരം നടത്താതെയായി. കൂട്ടായ്മകൾ അർത്ഥമില്ലാത്തതായി.
പ്രണയം എന്ന വാക്ക് ഇത്രയും തീവ്രമായി വേദനിക്കുമോ?
“മീരയുടെ കവിതാസമാഹാരം ‘മൗനസമ്മതം’ത്തിൻ്റെ പ്രകാശനം.
ആളുകൾ കുറവായിരുന്നു, കാലം മാറിയിരുന്നു. പഴയ തിരക്കുകൾക്ക് പകരം ഇപ്പോൾ കവിത കേൾക്കാൻ വരുന്നവർ കുറവായിരിക്കുന്നു.
മീര വായിച്ചു തുടങ്ങുന്നു.
‘എന്നെ നനയിച്ച മഴ’
“ഞാൻ ഒരിക്കൽഒറ്റപ്പെടലിന്റെ ഇരുട്ടിനുള്ളിൽഒരു പ്രത്യാശയെ കണ്ടു.
അതിന്പേരുണ്ടായിരുന്നില്ല.
നീഎന്നോട് സംസാരിച്ചുകൊണ്ടിരുന്നില്ല,
ഞാനും നിന്നോട്പ്രണയം പറഞ്ഞില്ല.
പക്ഷേ, നമ്മുടെ നിശ്ശബ്ദതദിവസേനപരസ്പരംവിളിച്ചുകൊണ്ടിരുന്നു.
പറയാൻ ഉള്ളഹൃദയത്തിന്റെ വെമ്പൽഎന്റെ നെഞ്ചിൽആയിരം തവണതട്ടി മടങ്ങി.
പറഞ്ഞാൽവെറും ഒരുനിഴലായി മാറുമോഎന്ന ഭയമാണ്എന്നെനിശ്ചലമാക്കിയത്.
ഞാൻ നിന്നെഒരിക്കലുംസ്വന്തമാക്കിയില്ല,നീ എന്നെയും.
എന്നാലും നമ്മൾ രണ്ടുപേരുംഒരേ മൗനത്തിൽലയിച്ചുപോയി.
പറയാൻ മടിച്ചനിന്റെ പ്രണയംഒരിക്കലുംനശിക്കില്ലെന്ന്ഇപ്പോൾ എനിക്ക്മനസ്സിലാകുന്നു…”
ഹാൾ ശാന്തമായി…ഒരു നിമിഷത്തെമൗനത്തിനോടുവിൽ അവർ അഭിനന്ദനത്തിന്റെ ശബ്ദം മുഴക്കി.
വീണ്ടും ഒരു ചിത്രപ്രദർശനം.
“She lived in my silence…”
മീര ആളുകൾക്കിടയിൽഅവനെ തേടി നടന്നു.
ചിത്രം ഇപ്പോൾ അവളുടെ നിഴൽ പോലെ വ്യക്തം, ഹാളിന്റെ അരുകിൽ നിന്നിരുന്ന ചെറുപ്പക്കാരൻ തിരക്കി,
മീര..?
അതെ എന്നാ ഭാവത്തിൽ അവൾ അവനെ നോക്കി.
ഈ ചിത്രം മീരയ്ക്ക് തരാൻ സാർ പറഞ്ഞിരുന്നു, പിന്നെ ഈ ബുക്കും.
സാർ എവിടെ?
തല താഴ്ത്തിയ അവന്റെ മൗനം അവളെ വല്ലാതെ മുറിപ്പെടുത്തി.
ആദ്യദിനത്തിലെ ചിരി, ഒരു നോട്ടം, അവളുടെ നെഞ്ചിൽ വർഷങ്ങളായി നിശബ്ദമായിരുന്ന എല്ലാ വാക്കുകളെയും ഒറ്റ ശ്വാസത്തിൽ തിരിച്ചുവിളിക്കാൻ അവൾ കൊതിച്ചു.
മൗനത്തിനൊടുവിൽ, വിരഹത്തിന്റെ നീർത്തുള്ളികൾ കുമിളപൊട്ടി ഒഴുകി.
അവളുടെ മറ്റൊരു പുസ്തക പ്രകാശനത്തിൽ, മാധവിന്റെ സ്കെച്ച്ബുക്കിലെ മഷിപടർന്ന വിറയാർന്ന അക്ഷരങ്ങൾ അവൾ വീണ്ടും വായിച്ചു:
“ഞാൻ പറഞ്ഞില്ല.
അതുകൊണ്ടുതന്നെഎനിക്കവളെസുരക്ഷിതമായിപ്രണയിക്കാനായി.”
മീര അവന്റെ സ്കെച്ച്ബുക്ക്നെഞ്ചോട് ചേർത്തു.
പിന്നീട് തന്റെ പുസ്തകത്തിന്റെ ആദ്യ താളിൽ അവൾ ഇങ്ങനെ എഴുതി:
“എന്റെ ജീവിതത്തിൽഏറ്റവും ആഴമുള്ളത്ഒരിക്കൽ പോലുംശബ്ദമായിരുന്നില്ല,
അത് മൗനമായിരുന്നു.”
ഒറ്റനോട്ടത്തിന്റെ ആഴം https://www.puzha.com/blog/the-depth-of-one-look/




Comments