top of page

YESSENSE


കസേര
മഴക്കാലം അവസാനിച്ചിരുന്നു. പണ്ടൊരിക്കൽ വൈക്കോലിന്റെ മണവും പശുക്കളുടെ ശ്വാസവും നിറഞ്ഞിരുന്ന തൊഴുത്തിൽ ഇപ്പോൾ പഴകിയ മാറാലയിൽ വീണ മഴവെള്ളത്തിന്റെ മണം മാത്രം. മേൽക്കൂരയിലെ ഓടുകൾക്കിടയിലൂടെ ഇറങ്ങുന്ന വെളിച്ചം ചിലന്തി വലയിലെ പൊടിക്കണങ്ങളിൽ കുടുങ്ങിനിന്നു തിളങ്ങുന്നു. തൊഴുത്തിന്റെ വടക്കേ മൂലയിൽ പഴകിയ തടികൾക്കിടയിൽ ഒരു പഴയ ചാരുകസേര, തേക്കിൻ മരത്തിൽ തീർത്തത്. കൈവരികളിലെ കൊത്തുപണികൾ ഇപ്പോഴും മാഞ്ഞിരുന്നില്ല. എന്നാൽ ഒരു കാലിന് ചുറ്റും ചിതൽപുറ്റ് ഉയർന്നിരുന്നു. മണ്ണുകൊണ്ട് പതുക്കെ ആരോ അത

Sreekumar
Jul 43 min read


ഇ - മെയിൽ
ഈ ഗ്രാമത്തിലേക്ക് വെളിച്ചം ഇനിയും പൂർണ്ണമായി ഇറങ്ങിയിരുന്നില്ല. മലകളുടെ പിന്നിൽ നിന്ന് സൂര്യൻ പതുക്കെ ഉയർന്നു വരികയായിരുന്നു. റബ്ബർ തോട്ടങ്ങൾക്കിടയിലൂടെ പടർന്ന മഞ്ഞ്, ഉറക്കം വിട്ടുണരാൻ മടിക്കുന്ന ഒരു കുഞ്ഞിനെപ്പോലെ മരക്കൊമ്പുകളിൽ തങ്ങി നിന്നു. അനന്തൻ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. അവന്റെ മുന്നിൽ ഒരു കപ്പ് ചായ. കയ്യിൽ ഒരു പുസ്തകം. ജീവിതം എത്ര തിരക്കുള്ളതായാലും രാവിലെ പത്ത് മിനിറ്റ് വായിക്കാതെ അവന്റെ ദിവസം തുടങ്ങാറില്ല. അവൻ പുസ്തകത്തിന്റെ ഒരു പേജ് വായിച്ചു. പിന്നെ തല ഉയ

Sreekumar
Jul 43 min read


മണലിൽ നീന്തുന്ന മീനുകൾ
തിരുവന്തപുരത്തെ ഒരു മഴകഴിഞ്ഞ വൈകുന്നേരം. ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ് ഒഴിഞ്ഞ മൂലയിൽ വച്ച് ഇരുവരും ഓഫീസിന്റെ ടെറസിൽ നിന്നു. അഞ്ജലി കൈയിൽ ഇരുന്ന മൊബൈൽ മുറുക്കി പിടിച്ചിരുന്നു. മീര ചിരിച്ചുകൊണ്ട് ചോദിച്ചു. “ശരിക്കും കൊടുക്കാനാണോ?” അഞ്ജലി മഴമാറി തെളിഞ്ഞ മാനത്തേക്ക് നോക്കി. "ജീവിതം മുഴുവൻ strugle ചെയ്ത് ജീവിക്കാനാണോ നമ്മൾ ജനിച്ചത്?” കുറച്ചു നിമിഷം നിശബ്ദം. അടുത്ത നിമിഷം രണ്ടുപേരും ഒരുമിച്ച് ചിരിച്ചു. അന്ന് തന്നെ അവർ രാജി കത്ത് നൽകി, പ്രതീക്ഷിച്ചപോലെ നോട്ടീസ് പീരീഡ് പോലും ഉണ്ടാ

Sreekumar
Jul 42 min read


മേഘംപോലെ
മഴ പെയ്തുകൊണ്ടിരുന്ന ഒരു പുലർച്ചെയായിരുന്നു ഹരി യാത്ര തുടങ്ങാൻ തീരുമാനിച്ചത്. വീട്ടിന്റെ പഴകിയ ജനൽക്കൽ നിൽക്കുകയായിരുന്നു ദേവിക. കൈയിൽ ചൂട് ചായ. പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. മഴത്തുള്ളികൾ മാവിൻ ഇലകളിലൂടെ പതിയെ താഴേക്ക് വീഴുന്നു പുറത്തെ മഴ ഒരിക്കൽ പോലും വീടിനുള്ളിലെ നിശബ്ദയെ കളങ്കപ്പെടുത്തിയിരുന്നില്ല ആ വീട് ഒരിക്കൽ എത്രബഹളമായിരുന്നു. കുട്ടികളുടെ വഴക്ക്. പഠനത്തിന്റെ തിരക്ക്. ടിവിയുടെ ശബ്ദം. അതിഥികൾ. ചിരികൾ. ഇപ്പോൾ എല്ലാം നിശബ്ദം. മക്കൾ രണ്ടുപേരും വിദേശത്ത്. മാസത്തിൽ

Sreekumar
Jul 43 min read


മണിയന്റെ ക്രിസ്മസ്
ക്രി സ്മസ് തലേന്നുള്ള രാത്രി, മഞ്ഞ് പുതപ്പുപോലെ നഗരത്തിനു മേൽ പൂർണ്ണമായി വീണിരുന്നു. ലോറി മുന്നോട്ട് നീങ്ങുമ്പോൾ, അതിന്റെ ഇരുമ്പുകമ്പികളിലൂടെ തെരുവിന്റെ വെളിച്ചങ്ങൾ മണിയന്റെ കണ്ണുകളിൽ തട്ടി ചിതറുകയായിരുന്നു. ചുവപ്പും പച്ചയും നീലയും കലർന്ന അലങ്കാരവെളിച്ചങ്ങൾ, വീടുകളുടെ മുന്നിൽ തൂങ്ങിയ നക്ഷത്രങ്ങൾ പരസ്പരം മത്സരിച്ചു കണ്ണുചിമ്മുന്നതുപോലെ; കടകളുടെ മുന്നിലെ തിരക്ക്, നഗരം മുഴുവൻ ഒരു ഉത്സവമായി മാറിയിരുന്നു. വഴികളിൽ ആളുകൾ നിറഞ്ഞു. കൈകളിൽ സമ്മാനപ്പൊതികളും കേക്കുകളും വൈനുകളും. എങ്ങും..

Sreekumar
Feb 142 min read


ഒറ്റനോട്ടത്തിന്റെ ആഴം
കൊച്ചി ഒരിക്കലും മൗനമായിരുന്നിട്ടില്ല. കടൽക്കാറ്റിന് പോലും അവിടെ ശബ്ദമുണ്ട്. ഫോർട്ട് കൊച്ചിയിലെ കഫേകളിൽ വിദേശഭാഷകൾ കലരുന്നു, ബോട്ട് ജെട്ടിയിലെ മുഴക്കമുള്ള ശബ്ദങ്ങൾ, കടലോരമണലിൽ പന്തടിക്കുന്ന കുട്ടികളുടെ ആഹ്ലാദ തിരമാലകളുടെ വേലിയേറ്റം, വൈകുന്നേരങ്ങളിൽ തെരുവുകളിൽ മിന്നിനിറയുന്ന ചെറിയ എൽ.ഇ.ഡി. വിളക്കുകളുടെ നിര, രാത്രികളിൽ നനഞ്ഞ റോഡുകളിൽ വാഹനങ്ങൾ കഥകൾ പറഞ്ഞുകൊണ്ടോടുന്നു. പുതുമയും പഴമയും നിറഞ്ഞ ഈ നഗരം ഒരിക്കലും അയാളെപോലെ നിശ്ശബ്ദമാകാറില്ല. അപ്പോൾ മാധവ് എങ്ങനെയാണ് ഇവിടെ നിശ്ശബ്ദനായി

Sreekumar
Feb 144 min read
bottom of page